പി ജയരാജന്‍റെ മകന്‍ പോലിസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന്‍റെ സത്യാവസ്ഥ ഇതാണ്

Dhanesh January 11, 2018

പി ജയരാജന്‍റെ  മകന്‍ ശുചിമുറി ആവശ്യപെട്ട് മട്ടന്നൂര്‍  പോലിസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കി എന്ന വാര്‍ത്ത‍ ഇന്നലെയാണ് പുറത്ത്‌ വന്നത് .സംഭവുമായി ബന്ധപെട്ട് ജയരാജന്‍റെ  മകന്‍ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ്‌ എന്ന പോലീസുകാരനും പരസ്പരം ആരോപണമുന്നയിച്ച്‌ പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ബഹളം വെച്ചതുമായി ബന്ധപെട്ട് യഥാര്‍ത്ഥ വസ്തുതകളല്ല പുറത്ത് വന്നത്.

പി ജയരാജന്‍റെ  സഹോദരിയും മുന്‍ വടകര എം പിയുമായ സതിദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍  നടന്ന കലോത്സവത്തില്‍ പങ്കെടുത്ത്  തിരിച്ചു വരവെ  ശുചിമുറിയില്‍ പോകുന്നതിന് വേണ്ടി മട്ടന്നൂര്‍ പോലിസ്സ്റ്റേഷന്‍റെ   മുന്നില്‍ നിര്‍ത്തുകയായിരുന്നു .ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ വളരെ കുറവുള്ള മട്ടന്നൂരില്‍ നല്ല സൗകര്യമുള്ള പോലിസ് സ്റ്റേഷന്‍ ആയതു കൊണ്ട് തന്നെ ഇത്തരത്തില്‍ മുന്‍പും ശുചിമുറിയില്‍  പോകാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട് .

ഇത് മുന്‍പേ അറിയാവുന്ന ആശിഷ് കുട്ടികളുടെ സംഘത്തോടോപ്പമുള്ള  അധ്യാപികമാരുടെ ആവശ്യ പ്രകാരമാണ് പോലിസ് സ്റ്റേഷന്  മുന്നില്‍ വാഹനം നിര്‍ത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ്‌ എന്ന പോലിസുകാരനോട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായി ശുചിമുറി  സൗകര്യം വേണമെന്ന് ആവശ്യപെട്ടത്‌ .എന്നാല്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നും  വേണമെങ്കില്‍  ബസ്‌സ്റ്റാന്ടിലെ  കംഫര്‍ട്ട് സ്റ്റേഷനില്‍ പോയിക്കൊളുവെന്നും ആക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു.തുടർന്ന് അധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. ജനമൈത്രി പോലിസ് സ്റ്റേഷന്‍ കൂടിയായ മട്ടന്നൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്നുണ്ടായ  അനുഭവം പരാതിയായി  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക്‌ ആശിഷ് നല്‍കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്.

പി ജയരാജന്റെ  മകനാണെന്ന്  സി ഐ  പറഞ്ഞതിലൂടെ  അറിഞ്ഞ  മനോജ്‌ നടപടി വരാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് സംഭവത്തെ മാധ്യമങ്ങള്‍ക്ക്‌ മുന്‍പാകെ വളച്ചൊടിച്ച് അവതരിപ്പിച്ചത്. കോണ്ഗ്രസ് അനുകൂല പോലിസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ്‌ കോണ്ഗ്രസ് അനുകൂല പോലിസ് ഓഫീസര്‍മാരുമായി  ആലോചിച്ചാണ് ഇത്തരത്തില്‍  വാര്‍ത്ത‍ നല്‍കിയത് .സ്റ്റേഷനില്‍ വനിത പോലീസുകാര്‍ ഉപയോഗിക്കുന്ന പ്രത്യേകമുള്ള  ശുചിമുറി ഉണ്ടായിട്ടും  പെണ്‍കുട്ടികളെ ഇറക്കി വിട്ട മനോജിനെതിരെ നടപടി ഉടന്‍ തന്നെയുണ്ടാകും. ജനമൈത്രി പോലിസ്സ്റ്റേഷന്‍ കൂടിയായ മട്ടന്നൂര്‍ സ്റ്റേഷനിലെ സംഭവത്തെക്കുറിച്ച് എസ്പി റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK