ജയ് സിംഹയിൽ അഭിനയിക്കാൻ നയൻസ് മുന്നോട്ട് വെച്ച നിബന്ധനകൾ

Pavithra Janardhanan January 11, 2018

ചെന്നൈ: സിംഹ, ശ്രീ രാമരാജ്യം എന്നീ സിനിമകൾക്കുശേഷം നയൻതാര-ബാലയ്യ ജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജയ് സിംഹ. കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ കരാർ ഒപ്പിടുന്നതിനുമുൻപേ നയൻതാര മുന്നോട്ടുവച്ച ചില നിബന്ധനകളെക്കുറിച്ചുളള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സംവിധായകൻ കെ.എസ്.രവികുമാറിന്റെ ചിത്രം ആയതുകൊണ്ട് മാത്രമാണ് നയൻസ് ജയ് സിംഹയിൽ അഭിനയിച്ചതെന്നാണ് വിവരം.സിനിമയിൽ അഭിനയിക്കുന്നതിന് ചില നിബന്ധനകളും നയൻസ് മുന്നോട്ടുവച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബാലയ്യയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങൾ ഉണ്ടാവരുത്, ഇതിനുമുൻപു തെലുങ്ക് സിനിമകളിൽ ചെയ്തതുപോലെയുളള ഐറ്റം ഗാനത്തിൽ അഭിനയിക്കില്ല. ഈ നിബന്ധനകളാണ് നയൻസ് മുന്നോട്ടുവച്ചത്. 

നയൻതാരയുടെ നിബന്ധനകളെല്ലാം സിനിമയുടെ അണിയറപ്രവർത്തകർ അംഗീകരിച്ചുവത്രേ . ഈ നിബന്ധനകൾക്കൊപ്പം നല്ലൊരു തുക പ്രതിഫലമായി നയൻതാര കൈപ്പറ്റിയെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Read more about:
EDITORS PICK