ലൈംഗികപീഡനങ്ങൾ തടയാൻ ഇനി റേപ് പ്രൂഫ് അടിവസ്ത്രം!

Pavithra Janardhanan January 11, 2018

ലൈംഗികപീഡനങ്ങൾ തടയാൻ ഇനി റേപ് പ്രൂഫ് അടിവസ്ത്രം. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന വിചിത്രമായൊരു കണ്ടുപിടിത്തം നടത്തിയിരിക്കു കയാണ് സീനാകുമാരിയെന്ന പെൺകുട്ടി. ബലാത്സംഗം തടയാൻ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രമാണ് ഉത്തർപ്രദേശ് സ്വദേശിനിയായ ഈ പെൺകുട്ടി മൊത്തം സ്ത്രീകൾക്കുമായി നൽകുന്നത്.

‘റേപ്പ് പ്രൂഫ്’ എന്നറിയപ്പെടുന്ന ഈ അടിവസ്ത്രത്തിൽ ഒരു ലോക്ക്, ജിപിഎസ്, വിഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ്‍വേഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാൻ കഴിയില്ല. ജിപിഎസ് സംവിധാനം കുടുംബത്തിനും പൊലീസിനും സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറും. വിഡിയോ ഫീച്ചർ വഴി ആക്രമിയുടെ മുഖം ഡിവൈസിൽ ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെടും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയൽ കൊണ്ടാണ് അടിവസ്ത്രം നിർമ്മിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ് ഫറൂഖാബാദ് സ്വദേശിയായ പെൺകുട്ടി സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ അടിവസ്ത്രത്തിന്റെ ഇന്ത്യൻ മാർക്കറ്റിലെ വില 4300 രൂപയാണ്. അതേസമയം പൊതു മാർക്കറ്റിൽ ഉൽപ്പന്നം എത്തിക്കാനാണ് സീനയുടെ പദ്ധതി. വിഡിയോ കാണാം.

Read more about:
EDITORS PICK