യു.പിയിൽ യോഗി അധികാരത്തിലേറിയശേഷം 10 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 30 പേർ

Pavithra Janardhanan January 11, 2018

ലക്‌നൗ: യു പി യിൽ യോഗി അധികാരത്തിലേറിയശേഷം  10 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 30 പേർ.ഏറ്റുമുട്ടലിൽ 3 പൊലീസുകാരും കൊല്ലപ്പെട്ടു. 2017 മാർച്ച് 20 വരെ നടന്ന 29 ഏറ്റുമുട്ടലുകളിലായാണ് 30 പേർ കൊല്ലപ്പെട്ടത്.

6 മാസത്തിനിടെ 19 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉണ്ടായി.ഇതിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ യുപി സർക്കാരിന് നോട്ടീസ് നൽകി.നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ നോട്ടീസ് നൽകി ഒന്നര മാസത്തിനിടെ 8 ഏറ്റുമുട്ടലുകൾ ഉണ്ടായി.ഇതിൽ മൂന്നെണ്ണം പുതുവൽസരദിനത്തിലായിരുന്നു. എന്നാൽ ഇതിൽ ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്.മീററ്റിൽ മാത്രമായി 20 കുറ്റവാളികൾ കൊല്ലപ്പെടുകയും 792 പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

 

 

Read more about:
EDITORS PICK