ഇ​രു​പ​ത്തി​നാലു​കാ​രി ഭർ​ത്താ​വി​നെ ക​ഴു​ത്ത​റു​ത്തു​കൊന്നു: മുംബൈയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ?

Pavithra Janardhanan January 11, 2018

മുംബൈ:കാ​മു​ക​ന്റെ സ​ഹാ​യ​ത്തോടെ ഇ​രു​പ​ത്തി​നാലു​കാ​രി ഭർ​ത്താ​വി​നെ ക​ഴു​ത്ത​റു​ത്തു​കൊന്നു. താനെ​യ്ക്കു​സ​മീ​പം ശാ​ന്തി​ന​ഗ​റി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം. കൊലപാതകത്തിന് ശേഷം മു​ങ്ങിയ യു​വ​തി​ക്കും കാ​മു​ക​നും വേ​ണ്ടി പൊ​ലീ​സ് തെ​ര​ച്ചി​ലാ​രം​ഭി​ച്ചു.

അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടിൽ നി​ന്ന് ക​ടു​ത്ത ദുർ​ഗ​ന്ധം​വ​മി​ച്ച​തി​നെ​ത്തു​ടർ​ന്ന് നാട്ടു​കാ​രാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. പൊ​ലീ​സ് ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​യ​റ്റ അ​ഴു​കിയ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​ മെന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

കൊ​ല്ല​പ്പെട്ട​യാൾക്ക് ആ​ഗ്ര​യി​ലാ​ണ് ജോ​ലി.നാലു​വർ​ഷം മു​മ്പാ​യി​രു​ന്നു വി​ വാ​ഹം. മാ​സ​ത്തിലൊ​രി​ക്ക​ലാ​ണ് വീ​ട്ടിലെ​ത്തു​ന്ന​ത് .​ ഇൗസാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് യു​വ​തി അ​യൽ​വാ​സി​യായ യു​വാ​വു​മാ​യിഅ​ടു​പ്പത്തി​ലാ​യി. ഇ​ത് ഭർ​ത്താവും ബ​ന്ധു​ക്കളും അ​റി​ഞ്ഞു.

ഇ​ക്കാ​ര​ണം പ​റ​ഞ്ഞ് ദ​മ്പ​തി​കൾ സ്ഥിരം വാഴക്കായിരുന്നുവെന്നാണ്
അ​യൽ ​വാസി​കൾ പ​റ​യു​ന്ന​ത്.യു​വ​തി​യെയും അ​ യൽ​വാ​സി​യെയും പ​ല​പ്പോഴും അ​രു​താത്ത  സാ​ഹ​ച​ര്യ​ത്തിൽ ബ​ന്ധു​ക്കൾ ക​ണ്ടി​രു​ന്നു. കാ​മു​ക​നോ​ടൊ​ത്ത് ജീ​
വി​ക്കാൻ അ​യാ​ളു​ടെ ഉ​പ​ദേശ​പ്ര​കാരം കൊ​ല​ന​ട​ത്തു​ക​യാ​യി​രു​ന്നുവെന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Tags:
Read more about:
EDITORS PICK