അക്രമങ്ങൾ ഒഴിയാതെ കണ്ണൂർ:നടുവനാട് സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

Pavithra Janardhanan January 12, 2018

കണ്ണൂർ:അക്രമങ്ങൾ ഒഴിയാതെ കണ്ണൂർ. ജില്ലയിൽ വീണ്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം. മട്ടന്നൂരിനടുത്തെ നടുവനാട്ടെ സിപിഎം ബ്രാഞ്ച് ഓഫീസാണ് തകർക്കപ്പെട്ടത്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ഫീ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്തു.

ബൈക്കിൽ എത്തിയ ആക്രമി സംഘമാണ് പാർട്ടി ഓഫീസ് തല്ലി തകർക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.നിരന്തരം സിപിഎം–ആർഎസ്എസ് സംഘർഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും മട്ടന്നൂർ പൊലീസ് വ്യക്തമാക്കി

Tags: , , ,
Read more about:
EDITORS PICK