ഐഎസ്ആര്‍ഒയുടെ നൂറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു

Pavithra Janardhanan January 12, 2018

ചെന്നൈ: ഐഎസ്ആര്‍ഒയുടെ നൂറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ 42ാമത് ദൗത്യമാണിത്.ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്.

പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2നെ ഭ്രമണപഥത്തിലെത്തിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണു കാര്‍ട്ടോസാറ്റ്2.

കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയില്‍നിന്നുള്ള ഓരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്‍റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടിസ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT