2018 ല്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന പുത്തന്‍ കാറുകള്‍

News Desk January 12, 2018

ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ഏറ്റവും ആവേശകരമായ വര്‍ഷം ആയിരുന്നു 2017 എന്നു വിചാരിക്കുന്നുണ്ടെങ്കില്‍ പുതുവര്‍ഷത്തിലെ വാഗ്ദാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒട്ടനവധി വാഹനങ്ങളുടെ ഒരു മഹാലോഞ്ചാണ് പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ സ്വപ്‌ന വാഹനത്തിനായി ഇപ്പോള്‍ തന്നെ സേവിംഗ്‌സ് തുടങ്ങാം. 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്ന വാഹനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ലംബോര്‍ഗിനി ഉറൂസ്

 

 

 

 

 

 

 

 

 

 

 

ലംബോര്‍ഗിനിയില്‍ നിന്ന് ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു എസ്.യു.വി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാക്കളായ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്.യു.വി വാഹനമാണ് ഉറൂസ്.നാലു ലിറ്റര്‍, വി എയ്റ്റ്, ഇരട്ട ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്.യു.വിയ്ക്ക് കരുത്തേകുക. 650 ബി.എച്ച്.പി വരെ കരുത്തും 1000 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 8 സ്പീഡ് ഓട്ടോമേറ്റിക് ഗിയര്‍ ബോക്‌സ് മുഖേന ഉറൂസിന്റെ നാലു വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും.

കേവലം 3.6 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്ററും 12.8 സെക്കന്റുകള്‍ കൊണ്ട് 200 കിലോമീറ്ററും സ്പീഡ് കൈവരിക്കാന്‍ ഉറൂസിനാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 3.5 കോടിയക്കു മുകളിലാകും ഉറൂസിന്റെ വില പ്രതീക്ഷിക്കുന്നത്.

ഓഡി ക്യൂ 5

 

 

 

 

 

 

 

 

 

 

 

പുതിയ രൂപഭാവത്തോടെയും, മൂര്‍ച്ചയേറിയ സവിശേഷതകളോടും കൂടിയ പുതിയ ഓഡി ക്യൂ 5 ജനുവരി 18 ന് ഇന്ത്യയിലെത്തും. എയര്‍ഫ്‌ലോയ്ക്കായി വലിയ എയര്‍ തിയറ്ററുകളുള്ള ഒരു ബീഫ് ഫ്രണ്ട് ബമ്പറോട് കൂടിയാണ് ക്യൂ 5 എത്തുന്നത്. 5. 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടിയാണ് ക്യു 5 ന്റെ വരവ്. ഇതിന്റെ പെട്രോള്‍ എന്‍ജിനും ഉടന്‍ തന്നെ പ്രതീക്ഷിക്കാം. ഫ്‌ലെക്‌സിബിള്‍ എം.എല്‍.ബി ഇവോ പ്ലാറ്റ്‌ഫോമാണ് ക്യൂ 5 അടിസ്ഥാനമാക്കിയിരിക്കുന്നത്.

മാട്രിക്‌സ് എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളുമൊത്തുള്ള പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്ലും, സ്‌പോര്‍ട്‌സ് ബോണറ്റും ക്യൂ 5 ന്റെ പുതിയ എസ്.യു.വിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വോള്‍വൊ എക്‌സ്.സി 60, മേഴ്‌സിഡസ്-ബെന്‍സ് ജി.എല്‍.സി, ലെക്‌സസ് എന്‍.എക്‌സ് 300 എച്ച് എന്നിവയ്ക്ക് വലിയ വെല്ലുവിളിയായിട്ടാണ് ക്യൂ 5ന്റെ വരവ്. 50 മുതല്‍ 60 ലക്ഷം വരെയാണ് ക്യൂ 5 ന് വില പ്രതീക്ഷിക്കുന്നത്.

ഡാറ്റ്‌സണ്‍ റെഡി-ഗൊ എ.എം.ടി(AMT)

 

 

 

 

 

 

 

 

 

 

 

പുതിയ ഡാറ്റസണ്‍ ഗോയുടെ ഓട്ടൊമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റ് ജനുവരിയില്‍ പുറത്തിറക്കും. രൂപത്തിലും ഭാവത്തിലും പറയത്തക്ക വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഗൊയുടെ വരവ്. റെനോയുടെ ക്വിഡിനു സമാനമായ ഒരു വാഹനം എന്ന രീതിയില്‍ എത്തുന്ന ഗോയ്ക്ക് 4 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ന്യൂ ജനറേഷന്‍ മാരുതി സുസൂക്കി സ്വിഫ്റ്റ്

 

 

 

 

 

 

 

 

 

 

 

ന്യൂ ജനറേഷന് സ്വിഫ്റ്റിനു എവിടെയും നിറയെ ആരാധകരാണ്. അത്തരത്തില്‍ നോക്കിയാല്‍ 2018 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ വച്ച് ഏവരും ഉറ്റു നോക്കുന്ന വാഹനമാണ് പുതിയ സ്വിഫ്റ്റ്. വാഹനം 2018 ഫെബ്രുവരിയില്‍ എത്തുമെന്നാണ് സൂചന.

നിലവിലുള്ള പതിപ്പിനേക്കാള്‍ വളരെ ഭാരം കുറഞ്ഞതും കൂടതല്‍ ദൃഢവുമായതാണ് സ്വിഫ്റ്റിന്റെ പുതിയ തലമുറ. ഹിയര്‍ടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്. എന്‍ജിനില്‍ കാര്യമായ മാറ്റം സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ സ്‌പോര്‍ടിയും വേഗത ക്ഷമതയുമാണ് പുതിയ തലമുറ പ്രദാനം ചെയ്യുന്നത്. 5.5 മുതല്‍7.5 ലക്ഷം വരെയാണ് സ്വിഫ്റ്റിനു വില പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര എം.പി.വി

 

 

 

 

 

 

 

 

 

 

 

മഹിന്ദ്രയുടെ എം.പി.വി. 2018 മാര്‍ച്ചില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാഹനമാണ് മഹിന്ദ്രയുടെ സൈലൊ. മഹിന്ദയുടെ പുതിയ എം.പി.വി. ഏഴ് സീറ്റുകളിലായിരിക്കും എത്തുന്നത്. എട്ടു ലക്ഷം രൂപയാണ് മഹിന്ദ്ര എം.പി.വിയ്ക്കു വില പ്രതീക്ഷിക്കുന്നത്.

ലെക്‌സസ് എല്‍.എസ്.500 എച്ച്.

 

 

 

 

 

 

 

 

 

 

 

ഒരു സിംഗില്‍ ഹൈബ്രിഡ് രൂപത്തിലാവും ലെക്‌സസ് തങ്ങളുടെ മുന്‍നിര മോഡലായ എല്‍.എസ്.500 എച്ച് അവതരിപ്പിക്കുക. ബി.എം.ഡബ്ല്യു സെവണ്‍ സീരിസ്, മേഴ്‌സിഡസ് ബെന്‍സ് എസ്. ക്ലാസ് എന്നിവയാണ് മാര്‍ക്കറ്റില്‍ ലെക്‌സസിന്റെ എതിരാളികള്‍. 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനും, 2 ഇലക്ട്രിക് മോട്ടറുകളും ഉള്‍പ്പെടുന്ന ലെക്‌സസ് 354 ഹോഴ്‌സ് പവര്‍ കരുത്തേകും. 1.5 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

മേഴ്‌സിഡസ് ബെന്‍സ് എസ്.ക്ലാസ് ഫേസ്ലിഫ്റ്റ്

 

 

 

 

 

 

 

 

 

 

 

മേഴ്‌സിഡസ് ബെന്‍സ് എസ്.ക്ലാസ് ഫേസ്ലിഫ്റ്റ് 2018 ഫെബ്രുവരിയില്‍ അവതരിപ്പിക്കും. പൂണെയിലെ ചകന്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുന്നത്. യൂറോപ്പിനി പുറത്ത് എസ്.ക്ലാസ് നിര്‍മിക്കുന്ന ഒരേ ഒരു പ്ലാന്റാണിത്. പുതിയ എസ്.ക്ലാസ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍,ഡീസല്‍ എന്‍ജിനുകളോടുകൂടിയാണ് എത്തുന്നത്. കാറിന്റെ ഉള്‍ഭാഗം മൊത്തത്തില്‍ പുതുമയാര്‍ജിച്ചിരിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീനോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാറിനെ കൂടുതല്‍ ആഡംബരമാക്കുന്നു. ഒരു കോടി രൂപയാണ് പുതിയ എസ്.ക്ലാസിനു കമ്പനി നല്‍കാന്‍ പോകുന്ന വില.

വോള്‍വൊ എക്‌സ്.സി 40

 

 

 

 

 

 

 

 

 

 

 

2018 മധ്യത്തോടെ വോള്‍വൊ തങ്ങളുടെ എറ്റവും ചെറുതും വിലകുറഞ്ഞതുമായ എസ്.യു.വി പുറത്തിറക്കും. ഓഡി ക്യൂ 3, ബി.എം.ഡബ്ല്യു എക്‌സ് 1 എന്നിവയാകും വോള്‍വൊയുടെ പ്രധാന എതിരാളികള്‍. സുരക്ഷയുടെ കാര്യത്തിലാണ് എക്‌സ്.സി40 അതിശയിപ്പിക്കുക. കാല്‍നടക്കാര്‍, സൈക്കിളുകാര്‍, മൃഗങ്ങള്‍ എന്നിവയെ ഡിക്ടക്റ്റ് ചെയ്യാനും, ഓട്ടോബ്രേക്കിഗ് സിസ്റ്റവും കാറിന്റെ മാറ്റുകൂട്ടും.

വയര്‍ലെസ് ക്യുഐ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗും, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 9 ഇഞ്ച് സെന്‍സസ് കണക്ട് ടച്ച് സ്‌ക്രീന്‍, സെല്‍ ഫോണ്‍ സ്റ്റോറേജ് എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തുടക്കത്തില്‍ ഒരു ഡി 4 ഡീസല്‍ അല്ലെങ്കില്‍ ഒരു ടി 5 പെട്രോള്‍ ഫോര്‍-സിലിണ്ടര്‍ ഡ്രൈവ്-ഇ പവര്‍ട്രയിനോടു കൂടിയാകും എക്‌സ്.സി 40 ലഭ്യമാകുക. 45 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഹുണ്ടായ് സാന്റ്രോ

 

 

 

 

 

 

 

 

 

 

 

സാന്റ്രോയെ എല്ലാത്തരത്തിലും ഒരു പുത്തന്‍ കാറെന്ന രീതിയില്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ഹുണ്ടായ്. 2018 ഓട്ടൊ എക്‌സ്‌പോയില്‍ സാന്റ്രോയെ കാണാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികള്‍. ഏതായാലും സാന്റ്രോ എത്താന്‍ ഇനിയും അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന വിവരം. റെനൊ ക്വിഡ്, ടാറ്റ ടിയാഗൊ, എന്നിവയാണ് പ്രധാന എതിരാളികള്‍. നാലു മുതല്‍ ഏഴ് ലക്ഷം വരെയാണ് പുതിയ സാന്റ്രോയ്ക്ക് വില പ്രതീക്ഷിക്കുന്നത്.

ഫോര്‍ഡ് ഫിഗൊ/ ആസ്‌പൈര്‍ ഫേസ്ലിഫ്റ്റ്

 

 

 

 

 

 

 

 

 

 

 

പരിഷ്‌കരിച്ച ക്യാബിനോടും, ഡിസൈനോടും കൂടിയ പുത്തന്‍ മോഡലുകളാണ് ഫോര്‍ഡ് ഇന്ത്യ ഇപ്പോള്‍ പരീക്ഷിക്കുന്നത്. 2018 മാര്‍ച്ചോട് കൂടി വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടച്ച് സ്‌ക്രീനോടു കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇക്കൊസ്‌പോര്‍ട് മോഡലുകള്‍ വഴി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിനു കരുത്ത് പകരുക. അഞ്ച് മുതല്‍ എട്ടു ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ന്യൂ ജനറേഷന്‍ ഹോണ്ട അമേസ്

 

 

 

 

 

 

 

 

 

 

 

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ആറ് മോഡലുകള്‍ അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഇതിനൊരു തുടക്കമെന്നോണമാണ് ന്യൂ ജനറേഷന്‍ അമേസ് എത്തുന്നത്. 2018 ന്റെ രണ്ടാം പകുതിയിലാകും അമേസ് വിപണിയിലെത്തുക. വിശാലമായ റൂമിയര്‍ ക്യാബിനാണ് അമേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് വാഹനത്തിനു കരുത്തേകുക. 6 മുതല്‍ 8 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ബി.എം.ഡബ്ല്യു. എം 5

 

 

 

 

 

 

 

 

 

 

 

2018 ഫെബ്രുവരിയില്‍ ബി.എം.ഡബ്ല്യു എം.5 ഇന്ത്യയില്‍ അവതരിപ്പിക്കും. 2018 ഓട്ടൊ എക്‌സ്‌പൊയില്‍ വാഹനം പ്രദര്‍ശിപ്പിക്കും. ബി.എം.ഡബ്ല്യു 5 സീരിസുകളുടെ ശ്രേണിയിലെ എറ്റവും മികച്ച പതിപ്പായാണ് എം.5 എത്തുന്നത്. 4.4 ലിറ്റര്‍ ബൈ-ടര്‍ബൊ വി 8 എന്‍ജിനാണ് വാഹനത്തിനു കരുത്ത് പകരുക. ഒരു കോടി രൂപയാണ് ഇന്ത്യയില്‍ എം.5 ന് വില പ്രതീക്ഷിക്കുന്നത്.

ഹുണ്ടായ് ഐ 20 ഫേസ്ലിഫ്റ്റ്

 

 

 

 

 

 

 

 

 

 

 

ഹുണ്ടായ് ഐ 20 യുടെ ഏറ്റവും പുതിയ മോഡല്‍ 2018 പകുതിയോടെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഹുണ്ടായ്യുടെ ഗ്ലോബല്‍ ഡിസൈന്‍ ലാഗ്വേജ് ഉപയോഗിച്ചാണ് പുതിയ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

വലിയ ഗ്രില്ലും, റിവൈസ്ഡ് ഹെഡ്‌ലാംപിലും, ടെയ്ല്‍ലാംപിലും എല്ലാം മാറ്റം വരുത്തിയാണ് പുതിയ ഐ 20 എത്തുന്നത്. ഇത്തരം വ്യത്യാസങ്ങള്‍ ക്യാബിനിലും കാണാന്‍ സാധിക്കും.
ആപ്പിള്‍ കാര്‍പ്ലേയിലും ആഡ്രോയിഡിലും കണക്ടിവിറ്റി ഓപ്ഷനുകളുള്ള ടച്ച്‌സ്‌ക്രീന്‍ സംവിധാനം ഉള്‍പ്പടെയുള്ള പുതുമകള്‍ ക്യാബിനില്‍ ലഭിക്കും. 5.5 ലക്ഷം മുതല്‍ 8.5 ലക്ഷം വരെയാണ് പുതിയ മോഡല്‍ ഐ 20 യ്ക്ക് വില പ്രതീക്ഷിക്കുന്നത്.

Read more about:
EDITORS PICK