തൊട്ടതിനും പിടിച്ചതിനും ചാര്‍ജ്‌ ഈടാക്കാന്‍ ഒരുങ്ങി ബാങ്കുകള്‍

Pavithra Janardhanan January 12, 2018

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലും മറ്റും ബാങ്കുകൾ അക്കൗണ്ട് ഉടമകളുടെ കയ്യിൽ നിന്നും ഒരു നിശ്ചിത പിഴ അന്യായമായി ഈടാക്കുന്ന ഒരു സ്തിഥിവേഷമാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം മറ്റു സ്വകാര്യ ബാങ്കുകളാണ് ജനങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് അപ്ഡേഷന് ചെയ്യുന്നതടക്കം മൊബൈൽ നമ്പർ അഡ്രസ് എന്നിവ മാറ്റുന്നതിനെല്ലാം ചാർജ് ഈടാക്കുന്ന ഒരു അവസ്ഥയും വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നുമെങ്കിലും അതാണ് സത്യം.ചില ബാങ്കുകൾ ഇത്തരം നടപടികൾ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

ബാങ്ക് ഓഫ് ഇന്ത്യ ജനുവരി 20 മുതൽ അത്തരം നടപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. അതായത് ഇതുവരെ നാം പാസ്സ്‌ബുക്കിൽ നടത്തുന്ന അപ്‌ഡേഷൻസിനും മൊബൈൽ നമ്പർ മാറ്റാനുമൊന്നും യാതൊരു വിധ പണവും നൽകേണ്ടതില്ലായിരുന്നു എന്നാൽ ഇനി മുതൽ നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് വേണം എന്നുണ്ടെങ്കിൽ അപേക്ഷ നല്കാൻ നിങ്ങൾ 50 രൂപ നൽകുകയും വേണം.മാത്രമാണ് കെ വൈ സി സംബന്ധിച്ചുള്ള ഡോക്‌സുമെന്റ്സിന്റെ അപ്ഡേഷന് വേണ്ടി 25 രൂപയും അടക്കേണ്ടതായുണ്ട്.

പണം അടക്കാനും പണം പിൻവലിക്കാനും ഇപ്പോഴത്തെ പോലെ തന്നെയാണ് .ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കാൻ പോകുന്ന ഈ മാറ്റത്തെ അക്കൗണ്ട് ഉപഭോക്താക്കൾ എങ്ങനെ യാണോ സ്വീകരിക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ മറ്റു ബാങ്കുകളും ഇത് ഭാവിയിൽ പിന്തുടർന്നേക്കാം.

സൗജന്യ സേവനങ്ങൾ നൽകുന്ന ബാങ്കുകൾ ഒരിക്കലും ചാർജുകൾ ഈടാക്കുകയില്ലെന്നു ധനകാര്യ വകുപ്പിന്റെസെക്രട്ടറി, (, ധനകാര്യ മന്ത്രാലയം)രാജീവ് പറയുകയുണ്ടായി.എന്ത് തന്നെയായാലും ബാങ്ക് ഓഫ് ഇന്ത്യഉടൻ തന്നെ ഈ മാറ്റം നടപ്പാക്കും.അത് പോലെ തന്നെ മറ്റു ബാങ്കുകളും ഈ മാറ്റം സ്വീകരിക്കില്ലെന്നും നടപ്പാക്കുകയില്ലെന്നും ആർക്കു പറയാൻ സാധിക്കും?

കടപ്പാട്: ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ്‌

Read more about:
EDITORS PICK