മാട്രിമോണിയൽ സൈറ്റ് വഴി തട്ടിപ്പ്: തമിഴ് നടി പിടിയിലായത് ഇങ്ങനെ

Pavithra Janardhanan January 12, 2018

കോയമ്പത്തൂർ: മാട്രിമോണിയൽ സൈറ്റ് വഴി പണം തട്ടിയ തമിഴ് നടി പോലീസ് പിടിയിൽ. ഒരു പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റുവഴി യുവാക്കളെ പരിചയപ്പെട്ട് അവരിൽ നിന്നുംലക്ഷങ്ങള്‍ തട്ടിയ തമിഴ് നടിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിലീസാകാത്ത തമിഴ്സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്ക്കെതിരേയാണ് കേസ്.

വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്തതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലാകുന്നത്.

സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു.

ശ്രുതിയുടെ പ്രൊഫൈൽ ഓണ്‍ലൈന്‍ വഴി കണ്ടപ്പോള്‍ താത്പര്യമായതിനെത്തുടര്‍ന്ന ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറുകയായിരുന്നു.തുടർന്ന്  ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും ചെയ്തു.

മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.അനുജന്‍ പി സുബാഷ് കെ പ്രസന്ന വെങ്കിടേഷ് എന്ന പേരാണ് പറഞ്ഞത്. നവ ഇന്ത്യ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചായിരുന്നു തട്ടിപ്പ് ഇവർ നടത്തിയത്.

ബാലമുരുകന്‍ ശ്രുതിയെ നേരില്‍ കാണാനായി വിമാനടിക്കറ്റ് അയച്ചു കൊടുത്ത് യു കെ യിലേക്ക് വരുത്തുകയും ചെയ്തു. അവിടെ ബാലമുരുകന്‍ ലക്ഷങ്ങളാണ് അവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ പോകുകയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

ഇതിനിടയിലാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ഓപ്പറേഷന്‍ വേണമെന്നും മാതാവിന് ഹൃദയ ശസ്ത്രക്രിയ വേണമെന്നുമെല്ലാം പറഞ്ഞ് ശ്രുതി 2017 മെയ്ക്കും 2018 ജനുവരിക്കും ഇടയില്‍ പലപ്പോഴായി 41 ലക്ഷം രൂപ യുവാവില്‍ നിന്നും വാങ്ങിയത് .

പിന്നീട് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്ന് പറഞ്ഞ് ശ്രുതിയുടെ ചിത്രം ബാലമുരുഗന്‍ തന്റെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തതോടെയാണ് ബലമുരുഗൻ താൻ പറ്റിക്കപ്പെടുകയാണെന്നു തിരിച്ചറിഞ്ഞത്.പലരെയും വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.

ശ്രുതിയും കുടുംബവും ഈ രീതിയില്‍ അനേകരെ കബളിപ്പിച്ചിരിക്കുന്ന വിവരം കൂട്ടുകാര്‍ ബാലമുരുകനെ അറിയിച്ചതോടെ ഇയാള്‍ ക്രൈംബ്രാഞ്ച് പോലീസിനെ സമീപിക്കുകയും കേസു കൊടുക്കുകയുമായിരുന്നു.പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കാറും അനേകം രേഖകളും ബാങ്ക് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തി.

നേരത്തേ ശ്രുതിക്കെതിരേ പല പരാതികളും ഉണ്ടായിരുന്നു. നാമക്കലിലെ പരമാതിവെല്ലൂറില്‍ കെ സന്തോഷ്‌കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സമാന രീതിയില്‍ തന്നെ 43 ലക്ഷം തട്ടിയെന്നാണ് കേസ്. അതിന് മുമ്പ് നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷമാണ് തട്ടിയത്. നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 21 ലക്ഷവും ചെന്നൈ നാഗപട്ടണം എന്നിവിടങ്ങളിലെ കുടുംബങ്ങളും ഇവര്‍ക്കെതിരേ കേസ് കൊടുത്തിട്ടുണ്ട്.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED