ബലരാമന്റെ ലീലാവിലാസങ്ങൾ..!എൽ.എൽ.ബിക്ക് പഠിക്കുമ്പോള്‍ വി.ടി.ബൽറാം മാർക്ക്​ തിരുത്തിയതായി ആരോപണം

Pavithra Janardhanan January 13, 2018

കൊച്ചി: എകെജിയെക്കുറിച്ചു വിവാദപരാമർശം നടത്തിയ വി.ടി. ബൽറാം എംഎൽഎക്കെതിരെ പുതിയ ആരോപണം. ബല്‍റാം തൃശൂര്‍ ലോ കോളജില്‍ എൽ.എൽ.ബിക്ക് പഠിക്കുമ്പോള്‍ മാര്‍ക്ക് തിരുത്തിയെന്നാണ് പുതിയ ആരോപണം. മന്‍സൂര്‍ പാറമേല്‍ എന്നയാളാണ്​ ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. മൻസൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിനെതിരെ രംഗത്തു വന്നത്.

എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബൽറാമിന് കിട്ടിയത് 45 മാര്‍ക്കാണത്രെ. ജയിക്കാന്‍ വേണ്ടത് 50 മാര്‍ക്ക്. ‘ബലറാമന്‍ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പലിനെക്കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു’ എന്നാണ് മന്‍സൂര്‍ ആരോപിക്കുന്നത്.

മൻസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നെെസായിട്ട് ജയിച്ചങ്ങ് കയറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ SFI ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റി.

പത്ത് രൂപ മുടക്കി ഒരു RTI കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന്‍ എന്നേലും ആത്മ കഥ എഴുതുകയാണേല്‍
“വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു” എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ

Read more about:
RELATED POSTS
EDITORS PICK
SPONSORED