പട്ടിയായി ജനിച്ചാൽ പോലും വൈക്കത്തു ജനിക്കണം!

Pavithra Janardhanan January 13, 2018

കോട്ടയം: വളർത്തുനായയുടെ ജന്മദിനം ആഘോഷിച്ച് ഒരു കുടുംബം.
തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ കൊച്ചു പുരക്കൽ കെ പ്രകാശനും കുടുംബവുമാണ് തങ്ങളുടെ വളർത്തുനായയുടെ ജന്മ ദിനം ആഘോഷപൂർവം
കൊണ്ടാടിയത്.

ചെറുകിട അടക്ക വ്യാപാരിയായ പ്രകാശന്റെ രണ്ടു വയസ്സ് പ്രായമുള്ള വളർത്തുനായ നെപ്പോളിയന്‌ ജന്മദിന സമ്മാനങ്ങൾ നൽകുവാൻ പ്രകാശന്റെയും ഭാര്യയുടെയും ക്ഷണം സ്വീകരിച്ച്‌ നാട്ടുകാരടക്കം നിരവധിപേരെത്തി.

ഇവരുടെയെല്ലാം സാന്നിധ്യത്തിൽ പ്രകാശൻ പിറന്നാൾ കേക്ക് മുറിച്ചു.തുടർന്ന് നാട്ടുകാർ നെപ്പോളിയന്‌ ജന്മ ദിന സമ്മാനങ്ങൾ കൈമാറി.

കർഷകനായ ഈ സാധാരണക്കാരൻ അമ്പതിനായിരത്തോളം രൂപ ചെലവിട്ടാണ് ഈ പിറന്നാളാഘോഷം ഗംഭീരമാക്കിയത്.പരിപാടിയിൽ ജനപ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്തു.

Read more about:
RELATED POSTS
EDITORS PICK