ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുത്തു

Pavithra Janardhanan January 13, 2018

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു.പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റലിലെ ശുചിമുറിയിലുള്ള കൊളുത്തിൽ തോർത്തിൽ തൂങ്ങിയ നിലയിലായിരുന്നു കൂട്ടുകാർ ജിഷ്ണുവിനെ കണ്ടത്.കേസ് ഏറ്റെടുത്ത സിബിഐ, എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

Read more about:
EDITORS PICK