വിവാഹ ശേഷം സുന്ദരിയായി നമിത! ഭർത്താവുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ച് താരം: ചിത്രങ്ങൾ കാണാം

Pavithra Janardhanan January 13, 2018

ചെന്നൈ: ഭർത്താവിനുമൊത്ത് സുന്ദരിയായി നമിത.ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബോള്‍ഡ് ആന്റ് ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നമിത സിനിമയിൽ തിളങ്ങിയത്.

വിവാഹ ശേഷം പുറത്തുവിട്ട ഭർത്താവിനുമൊത്തുള്ള ഫോട്ടോകളിൽ നമിത കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന് താരത്തിന്റെ ആരാധകർ.നിര്‍മാതാവായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. കഴിഞ്ഞ നവംബറിലാ യിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

2001ല്‍ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് നമിത മോഡലിംഗ് അഭിനയ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നുവെങ്കിലും ഈ വാര്‍ത്തകള്‍ ഇരുവരും തള്ളിയിരുന്നു.

തുടര്‍ന്നാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ നമിത ജീവിതപങ്കാളിയായി തെരെഞ്ഞെടുത്തത്.

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നമിതയുടെ വിവാഹശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read more about:
EDITORS PICK