വിടി ബൽറാം എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

Pavithra Janardhanan January 13, 2018

കൊച്ചി: എകെജിക്കെതിരായ വിവാദ പരാമർശം നടത്തിയ വിടി ബൽറാം എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ.

കൊച്ചി കടവന്ത്ര പൊലീസിലാണ് രാജീഷ് ലീല ഏറാമല പരാതി നൽകിയത്.വിടി ബൽറാം തൃത്താലയിലായതിനാൽ പരാതി ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് കടവന്ത്ര പൊലീസ് ഇന്നലെ വൈകിട്ട്  പരാതിക്കാരനായ രാജീഷ് ലീല ഏറാമലയെ അറിയിച്ചത്. ഓണ്‍ലൈന്‍ വഴി അയച്ച പരാതി അവിടെ എത്തിയില്ല എന്ന് തൃത്താല സ്റ്റേഷനും പറഞ്ഞതായി രജീഷ്.ഇതിനെ തുടർന്നാണ് രാജിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് അറിയിച്ചത്.

 രാജീഷ് ലീല ഏറാമലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

സുഹൃത്തുക്കളെ ,

വി.ടി. ബല്‍റാമിനെതിരെ കൊടുത്ത പരാതി തൃത്താല സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട് എന്ന് കടവന്ത്ര എസ് . ഐ പറയുന്നത് , ഓണ്‍ലൈന്‍ വഴി അയച്ച പരാതി അവിടെ എത്തിയില്ലാ എന്നുമാണ് തൃത്താല സ്റ്റേഷനുമായ് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി . എന്തായാലും രണ്ടു ദിവസം കാത്തിരിക്കാമല്ലെ ?

വിളിച്ചും , മെസെജയച്ചും പൂര്‍ണ്ണ പിന്‍തുണ നല്‍കിയ മുഴുവന്‍ സുര്‍ത്തുകള്‍ക്കും സ്നേഹം .
പോലീസ് അനാസ്ഥ കാണിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കണമെന്നാണ് കരുതുന്നത് . ഒരു കാരണവശാലും പിന്നോട്ടില്ല . നിങ്ങളുടെ മുഴുവന്‍ സഹായസഹകരങ്ങളും ഉണ്ടാവണം .

Read more about:
RELATED POSTS
EDITORS PICK