രമേശ് ചെന്നിത്തലയെ കണ്ടം വഴി ഓടിച്ച് ശ്രീജിത്തിന്റെ കൂട്ടുകാർ!

Pavithra Janardhanan January 13, 2018

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ ചെന്നിത്തലയെ കണ്ടം വഴി ഓടിച്ച് ശ്രീജിത്തിന്റെ കൂട്ടുകാർ. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ പോലീസിലോക്കപ്പിൽ വെച്ച് മരണമടയുന്നത്. മാത്രമല്ല തനിക്കും കുടുംബത്തിനും നീതി കിട്ടണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നിരവധി തവണ ചെന്നിത്തലയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതാണ് ശ്രീജിത്തിന്റെ കൂട്ടുകാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ്‌ ശ്രീജിത്തിന്റെ സമരം ലോകം അറിയുന്നത്.കഴിഞ്ഞ 762 ദിവസങ്ങളായി ശ്രീജിത്ത് നടത്തിവന്ന നിരാഹാരവും അല്ലാതെയുമുള്ള സമരം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയതിനു ശേഷം നിരവധി പേർ രംഗത്തെത്തിയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ജനശ്രദ്ധ നേടാനായി ശ്രീജിത്ത് സമരം നടത്തുന്ന സെക്രട്ടറിയറ്റിനു മുന്നിലെ പത്തലിലേക്ക് രമേശ് ചെന്നിത്തല എത്തുന്നത്.സിമ്പതി കാണിച്ചു ആളാവാൻ നോക്കിയ ചെന്നിത്തലയുടെ തന്ത്രം വിലപ്പോയില്ല.

ശ്രീജിത്തിന്റെ സഹോദരൻ പോലീസ് ലോക്കപ്പിൽ വെച്ച് മരണപ്പെടുന്നത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴായിരുന്നു.അന്നത്തെ ചെന്നിത്തലയുടെ നിലപാട് ചോദ്യം ചെയ്തു ശ്രീജിത്തിന്റെ കൂട്ടുകാർ എത്തി.തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വാക്പോരുകൾ നടന്നെകിലും സംഭവം വഷളാക്കാതെ ചെന്നിത്തല അവിടെ നിന്നും പോവുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK