രണ്ട് മാസം കൊണ്ട് പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് എം എ യൂസഫ്‌ അലി ; ലോക കേരള സഭയില്‍ പ്രഖ്യാപനത്തിന് നിറഞ്ഞ കയ്യടി

Dhanesh January 13, 2018

രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ഐ ടി മേഖലയില്‍  തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ്‌ യൂസഫലിയുടെ പ്രഖ്യാപനം . ഇതിനായി ലുലു സൈബര്‍  പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി.കൊച്ചിയിലാണ്  ഐ ടി  പാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് .ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

അതേസമയം പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു . മുഖ്യമന്ത്രിയാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടത്. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രവാസി വ്യവസായികളാണ് ലോക  കേരള  സഭയില്‍ പങ്കെടുത്ത്  കൊണ്ടിരിക്കുന്നത് .

Read more about:
EDITORS PICK
SPONSORED