ശ്രീജിത്തിന് പിന്തുണയുമായി ആയിരങ്ങള്‍ തിരുവനന്തപുരത്ത്;സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ പിന്തുണക്കാന്‍ പ്രമുഖരും

Dhanesh January 14, 2018

സഹോദരന്‍ ശ്രീജിവിന്‍റെ  മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി  ആയിരങ്ങള്‍ തിരുവനന്തപുരത്ത് എത്തുന്നു. സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖരും പിന്തുണയുമായി  രംഗത്തെത്തി . 2014 മാര്‍ച്ച് 21നാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ്  ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.

നിരവധി രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി . ടൊവിനോ എല്ലാവിധ പിന്തുണയും ശ്രീജിത്തിനുണ്ടാകുമെന്ന് അറിയിച്ചു. സമരം 765ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രചാരണം ശക്തമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

Read more about:
RELATED POSTS
EDITORS PICK