കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം:നാല് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ

Pavithra Janardhanan January 20, 2018

കണ്ണൂർ: കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഘം പിടിയിൽ.കാക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥി ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖം മൂടി ധരിച്ച സംഘമാണ് വെട്ടിയത്.

തലപുഴയിൽ വച്ചാണ് നാലംഗ സംഘം പിടിയിൽ ആയത്. കാക്കയങ്ങാട്  സ്വദേശികൾ ആയ എസ്ഡിപിഐ പ്രവര്ത്തകര് ആണ് പിടിയിൽ ആയത്. കാറിലെത്തിയ നാലംഗ സംഘം ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെച്ച്‌ വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യുവാവ് മരിച്ചത്. മൃതദേഹം കൂത്തുപറമ്ബ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി

Tags: , ,
Read more about:
RELATED POSTS
EDITORS PICK
SPONSORED