ചിമ്പുവിനെതിരെ ആഞ്ഞടിച്ച് വിശാൽ

Pavithra Janardhanan January 20, 2018

ചിമ്പുവിനെതിരെ വിശാൽ.അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ അഥവാ എഎഎ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പൂര്‍ണ പരാജയത്തിന്റെ കാരണം ചിമ്പുവാണെന്നുള്ള
ചിത്രത്തിന്റെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്റെ പരാതി തന്നെയാണ് വീണ്ടും ചിമ്പുവിനെതിരെയുള്ള ആക്രമണത്തിന് കാരണം.

കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങില്‍ ചിമ്പുവിനെതിരേ നടനും തമിഴ്‌നാട് പ്രൊഡ്യൂസേഴസ് കൗണ്‍സില്‍ നടികര്‍ സംഘം സെക്രട്ടറിയുമായി വിശാൽ രംഗത്തെത്തിയത്.

മൈക്കിള്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ് ഇതുവരെ യാതൊരു നടപടിയുമെടുക്കാത്തതെന്ന് പിഎല്‍ തേനപ്പന്‍ എന്ന നിര്‍മാതാവ് സദസില്‍ വെച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു വിശാല്‍.

എഎഎ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചിമ്പുവിനാണെന്ന ആരോപണമാണ് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നടത്തിയത്. സിനിമ പരാജയപ്പെട്ടത് മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പുതന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

ഞങ്ങള്‍ ചിമ്പുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ചിമ്പു തന്നില്ല.’ വിശാല്‍ പറഞ്ഞു.ആരോപണങ്ങള്‍ പഠിച്ചു വരികയാണെന്നും ക്ഷമകാണിക്കണമെന്നും ഓഡിയോ ലോഞ്ചിനെത്തിയ വിശാല്‍ വ്യക്തമാക്കി. ചിമ്പുവിനെതിരെ കൂടുതല്‍ പ്രതികരണമുണ്ടാകുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും വിശാല്‍ വ്യക്തമാക്കി.

Read more about:
EDITORS PICK
SPONSORED