ഭാര്യയെ കൊന്നശേഷം മൃതദേഹം കിടയ്ക്കയ്ക്ക് അടിയിൽ ഒളിപ്പിച്ചു:ഒടുവിൽ സംഭവിച്ചത്?

Pavithra Janardhanan February 4, 2018

ന്യൂഡൽഹി: ഭാര്യയെ കൊന്നശേഷം മൃതദേഹം കിടയ്ക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച ഭർത്താവ് പൊലീസ് പിടിയിൽ. 30 കാരനായ സുരേഷ് സിങ് ആണ് പൊലീസ് പിടിയിലായത്. ഫിസിയോതെറാപ്പിസ്റ്റ് ആണ് ഇയാൾ. സുരേഷ് സിങ് രണ്ടു സ്ത്രീകളെ വിവാഹം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

ജനുവരി 11 നാണ് സുരേഷ് ഭാര്യ മരിയ മാസിയെ കൊന്നത്. മൃതദേഹം കിടയ്ക്ക് അടിയിൽ ഒളിപ്പിച്ചശേഷം അവിടെനിന്നും കടന്നുകളഞ്ഞു. 11 ദിവസങ്ങൾക്കുശേഷമാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഭാര്യയെ കൊന്നശേഷം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയ സുരേഷ് സിങ്ങിന് അവിടെനിന്നും നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്.

2012 ൽ ഫെയ്സ്ബുക്കിലൂടെയാണ് മരിയ മാസി എന്ന പെൺകുട്ടിയെ സുരേഷ് പരിചയപ്പെട്ടത്. ഇരുവരും വിവാഹിതരാകാതെ ഡെറാഡൂണിൽ ഒരുമിച്ച് വാടകയ്ക്ക് താമസിക്കാൻ തുടങ്ങി. ഇതിനിടയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ സുരേഷ് സിങ് അവിടെ വച്ച് ലത എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. ഈ വിവാഹത്തെക്കുറിച്ച് അറിഞ്ഞ മരിയ തന്നെയും വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഇരുവരും ഡെറാഡൂണിലെ ആര്യ സമാജം മന്ദിറിൽ വച്ച് വിവാഹിതരായി. എന്നാൽ മരിയയുമായുളള വിവാഹത്തെക്കുറിച്ച് പിന്നീട് അറിഞ്ഞ ലത അവളെ ഉപേക്ഷിക്കാൻ നിർബന്ധിച്ചു. തുടർന്നാണ് മരിയയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുരേഷ് സിങ് പറഞ്ഞതായി പൊലീസ് പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
SPONSORED