സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ വീഡിയോ വൈറൽ

Pavithra Janardhanan February 8, 2018

സുഫാബുരി:സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം.49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്.

വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാഷായ വസ്ത്രധാരിയായ സന്യാസി പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന ദൃശ്യങ്ങൾ കണ്ടത്.

ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്നും തങ്ങള്‍ ഇത് പ്രശ്‌നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാരന്‍ പറഞ്ഞു. ‘ഈ അടിവസ്ത്രങ്ങള്‍ ഏറെ വിലയുളളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാന്‍ കഴിയും. എന്നാല്‍ അവള്‍ക്ക് ഏറെ ഇഷ്ടമുളള അടിവസ്ത്രവും മോഷണം പോയിരുന്നു’, സ്വര്‍ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു. എന്നാല്‍ സിസിടിവിയില്‍ കുടുങ്ങിയ സന്യാസിയുടെ ദൃശ്യങ്ങള്‍ തായ്ലൻഡിൽ വൈറലായി മാറിയിട്ടുണ്ട്.

അതേസമയം അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED