യുഎസില്‍ ധനകാര്യ ബില്‍ സെനറ്റ് പാസാക്കി

News Desk February 9, 2018

വാഷിങ്ങ്ടന്‍: യുഎസിലെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചു. ധനകാര്യ ബില്‍ സെനറ്റ് പാസാക്കി. ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്നു യുഎസില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിന്ധിക്ക് ഇതോടെ ശമനമായി.

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്റിന്റെ എതിര്‍പ്പായിരുന്നു പ്രതിസന്ധിക്കു കാരണം. എതിര്‍പ്പു പ്രകടിപ്പിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ അനുകൂല നിലപാട് എടുത്തതോടെയാണു ബില്‍ പാസാക്കാനായത്.

ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചു ജനുവരിയില്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു മൂന്നു ദിവസം പണമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധ്യത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED