കുവൈറ്റില്‍ വീട്ട് ജോലിക്കെത്തിയ യുവതിയുടെ മ്യതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍

News Desk February 10, 2018

കുവൈറ്റ്: ആള്‍താമസമില്ലാത്ത അപാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫിലിപ്പൈന്‍സില്‍ നിന്ന് കുവൈറ്റില്‍ വീട്ടുജോലിക്കെത്തിയ യുവതിയുടേതാണ് മൃതദേഹം. 2016 നവംബര്‍ മുതല്‍ ഈ അപാര്‍ട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഒരു വര്‍ഷവും മൂന്ന് മാസവുമായി അടഞ്ഞുകിടക്കുന്ന അപാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അയല്‍വാസികളെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഹവാലി പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ലെബനീസ് പൗരനും ഭാര്യയുമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കേസില്‍ ലെബനീസ് പൗരന്‍ 14 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ സ്പോണ്‍സര്‍ ലെബനീസ് പൗരനാണെന്നാണ് രേഖകള്‍ പറയുന്നത്.

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് നാല് വനിതകള്‍ കുവൈത്തില്‍ ജീവനൊടുക്കിയിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED