അങ്കമാലിയില്‍ കൂട്ടക്കൊല! ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു

Web Desk February 12, 2018

നാടിനെ ഞെട്ടിച്ച് അങ്കമാലിയില്‍ കൂട്ടക്കൊലപാതകം. അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടിക്കൊന്നത്.

എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ബാബു ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ബാബുവിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT