#WatchVideo 71 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു, വീഡിയോ

Dhanesh February 12, 2018

71 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു.തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്.

അഞ്ച് ജീവനക്കാരും യാത്രക്കാരുമടക്കം 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

റഷ്യ കസാഖ്‌സ്താന്‍ അതിര്‍ത്തിയിലെ ഓര്‍ക്‌സിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തീപ്പിടിച്ച നിലയില്‍ വിമാനം താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണെന്നും പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

മോസ്‌കോയിലെ ദൊമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്.

ഏഴുവര്‍ഷം പഴക്കമുള്ള റഷ്യന്‍ നിര്‍മ്മിത വിമാനം കഴിഞ്ഞ വര്‍ഷമാണ് സരട്ടോവ് എയര്‍ലൈന്‍സ് വാങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി 150 പേര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്താണ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. ഗതാഗത മന്ത്രിയടക്കമുള്ളവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED