#WatchVideo ബ്രേക്കാണെന്നു കരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍, രണ്ടാം നിലയുടെ ഭിത്തി പൊളിച്ച് കാര്‍ താഴേക്ക്, വീഡിയോ കാണാം

Web Desk February 13, 2018

ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് സാധാരണയായി സംഭവിക്കാറുള്ള അബദ്ധമാണ് ബ്രേക്കും ആക്‌സിലേറ്ററും തമ്മില്‍ തിരിഞ്ഞ് പോകുന്നത്. ബ്രേക്ക് പിടിക്കേണ്ട അത്യാവശ്യ ഘട്ടങ്ങളില്‍ പലരുടേയും വെപ്രാളവും,ടെന്‍ഷനും, അശ്രദ്ധയും മൂലം ബ്രേക്കും ആക്‌സിലേറ്ററും തമ്മില്‍ മാറിപ്പോകാറുണ്ട്. ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കും കാരണമാകാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

ചൈനയിലാണ് സംഭവം നടന്നത് ബ്രേക്കിന് പകരം ഡ്രൈവര്‍ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയതിനെ തുടര്‍ന്നാണ് രണ്ടാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ താഴേയ്ക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വാഹനത്തില്‍ കുത്തിയിരുന്ന യു.എസ്.ബി ഊരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാഹനം നിയന്ത്രണം വിട്ടത് എന്നാണ് ഡ്രൈവറുടെ പക്ഷം.

രണ്ടാം നിലയില്‍ നിന്ന് തലകുത്തനെ മറിഞ്ഞ കാറിനുള്ളില്‍ ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ടുപേരുണ്ടായിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ അവര്‍ രക്ഷപ്പെട്ടു എന്നാണ് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ കാണാം:

Tags:
Read more about:
EDITORS PICK
SPONSORED