കണ്ണൂരിലെ ഹര്‍ത്താല്‍ വാഹനങ്ങള്‍ തടയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

News Desk February 13, 2018

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് സമാധാനപരമായി പോകുന്നു.ഹര്‍ത്താലിനോട് അനുബന്ധിച്ച് വാഹനങ്ങള്‍ തടയില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാണ് ഇന്നലെ രാത്രി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

എടയന്നൂരില്‍ വച്ചായിരുന്നു എസ്.പി. ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുററത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികള്‍ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Tags:
Read more about:
EDITORS PICK
SPONSORED