ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ച താരമാണ് മുന്‍ നായകന് എം.എസ്. ധോണി. ക്രീസില്‍ സാന്നിധ്യമാകേണ്ട സമയത്ത് ആ ജോലി ഭംഗിയായി നിര്‍വഹിക്കുകയും നിര്‍ണായക ഘട്ടങ്ങലില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്യുന്ന ധോണി ഇന്ത്യയുടെ എക്കാലത്തേയും മുതല്‍ക്കൂട്ടാണ്. നായകന് എന്ന നിലയില്‍ ഇന്ത്യക്ക് നിരവധി നേട്ടങ്ങള്‍ നേടിത്തന്ന ഇന്ത്യന്‍ താരവും ആരാധകരുടെ സ്വന്തം എം.എസ്.ഡിയാണ്.
സ്റ്റംബുകള്ക്ക് പുറകില്‍ മായാജാലം തീര്‍ത്ത് ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് പിഴുതെടുക്കുന്ന ധോണിയുടെ ശൈലി പഠനവിധേയമാക്കണമെന്ന് ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ച് ആര്.ശ്രീധര്‍. 400 പേരെ പുറത്താക്കുക എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടം കൊയ്ത ധോണിയുടെ ശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണെന്നും ഇതില്‍ ഭാവി താരങ്ങള്‍ക്ക് പഠിക്കോന്‍ പലതുമുണ്ടെന്നും അദ്ധേഹം പറഞ്ഞു.
‘ധോണിയുടേത് തനത് ശൈലിയാണെന്നും, അതാണ് അദ്ദേഹത്തെ എപ്പോഴും ഒരു ജേതാവായി നിലനിര്‍ത്തുന്നതെന്നും. അദ്ദേഹത്തിന്റ കീപ്പിംഗ് ശൈലിയില്‍ നമുക്കൊരു ഗവേഷണം തന്നെ നടത്താന്‍ സാധിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത്. ‘ദി മാഹി വേ’എന്നാണ് ഞാനതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത പലതും അദ്ദേഹത്തിന്റ ശൈലിയിലുണ്ട്. അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രമേയെള്ളൂ. ഓരോ ക്രിക്കറ്ററും അങ്ങനെയായിരിക്കണം’. അദ്ദേഹം വ്യകതമാക്കി.
സ്പിന്നര്‍മാരെ സംബന്ധിച്ചെടുത്തോളം അദ്ദേഹമാണ് ഏറ്റവും മികച്ച കീപ്പര്‍, സ്റ്റംപ് ചെയ്യുമ്പോള്‍ മിന്നല്‍ വേഗത്തിലാണ് അദ്ദേഹത്തിന്റ കൈകള്‍ ചലിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതും ഇതാണ്.
വളരെ രസമാണ് ആ ശൈലി കണ്ട് നിക്കാന്‍ തന്നെ. ഇന്ത്യയുടെ മധ്യനിരയില്‍ ഏറ്റവും ആശ്രയിക്കാവുന്ന താരം ധോണിയാണെന്നും, അദ്ദേഹത്തിന്റ കൂട്ടുകെട്ടില്‍ മറ്റ് താരങ്ങള്‍ കൂടി പങ്കാളികളാവണമെന്നും ശ്രീധര്‍ പറഞ്ഞു.