സിനിമാ-സീരിയല്‍ നടന് ഹരികുമാരന്‍ തമ്പി അന്തരിച്ചു. 56 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളിലൂടെ മിനി സക്രീനില്‍ താരമായി.