സണ്ണിയേയും ദീപികയേയും പിന്നിലാക്കി പ്രീയക്ക് പുതിയ റെക്കോര്‍ഡ്

Web Desk February 14, 2018

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ് നായിക പ്രിയ വാര്യര്‍ക്ക് പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ പ്രിയ ഇക്കാര്യത്തില്‍ യു.എസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് പിറകിലായി മൂന്നാമതാണ്.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരമുള്ളത് പ്രിയക്കാണ്. ദുല്‍ഖറും നസ്രിയയുമെല്ലാം ഇപ്പോള്‍ ഈ സുന്ദരിക്ക് പിന്നിലാണ്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയക്ക് ആരാധകരേറിയത്.

പ്രണയദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസറും ഇന്നലെ പുറത്ത് വിട്ടിരുന്നു. ടീസറും ഇതോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
SPONSORED