പ്രണയ ദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി പ്രിയ വാര്യര്‍, പ്രിയക്ക് പ്രീയം മലയാളികളുടെ പ്രിയ താരത്തോട്‌

Web Desk February 14, 2018

ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ്‌ പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിന്റെ സോങ് റിലീസാണ് പ്രായയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടകം തന്നെ പല സെലിബ്രേറ്റിസിനേയും പിന്നിലാക്കി പ്രീയ സൈബര്‍ ലോകത്ത് താരമായി തിളങ്ങുകയാണ്.

ദിനംപ്രതി ആരാധകരുടെ നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് പ്രണയം മറ്റൊരാളോടാണെന്നാണ് പ്രീയയുടെ വെളിപ്പെടുത്തല്‍. പ്രണയം തോന്നിയതാകട്ടെ മലയാളികളുടെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനോട്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രീയ തന്റെ ക്രഷ് ആരെന്നു വെളിപ്പെടുത്തിയത്.

ആയിരക്കണക്കിനു പ്രണയാഭ്യര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രീയക്ക് ലഭിക്കുന്നത്.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED