പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ്!

Pavithra Janardhanan February 14, 2018

പഞ്ചാബ് നാഷണൽ ബാങ്കിൽ  വ്യാജ ഇടപാടുകൾ കണ്ടെത്തി.മുംബൈയിലെ ഒരു ശാഖയിൽ ആണ് തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൌസ് ശാഖയിലെ ഗോകുൽനാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോഡി, നിഷാൽ മോഡി, അമി നിരവ് മോഡി, മേഹുൽ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. അവർ ഈ പണം വിദേശത്തു പിൻവലിച്ചതായും വ്യക്തമായിട്ടുണ്ട്.

അനധികൃത ഇടപാടുകൾ വഴി 177 കോടി ഡോളറാണ് [11,505 കോടി രൂപ] വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഈ ശാഖയിലെ ഏതാനും ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം കൈമാറിയതായി ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിനാണ് ബാങ്ക് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുന്നത്. സി ബി ഐ. കേസെടുത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ ബലത്തിൽ മറ്റു ചില ബാങ്കുകൾ ഈ ഇടപാടുകാർക്ക് വിദേശത്തു വായ്പ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറയുന്നത്. വാർത്ത പുറത്തു വന്നതോടെ ഇന്ന് രാവിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി മൂല്യം ഏഴു ശതമാനത്തിലേറെ ഇടിഞ്ഞു. ബാങ്കിന്റെ ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾ കൊണ്ട് 3000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK
SPONSORED