സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് നൂറുമേനി കൊയ്ത് കര്‍ഷകന്‍!

News Desk February 14, 2018

ഹൈദരാബാദ്: ഏറെ ആരാധകര്‍ ഉള്ള സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍ നൂറു മേനി കൊയ്തു.

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കര്‍ഷകനാണ് 45 കാരനായ ചെഞ്ചു റെഡ്ഡി. ഓരോ വര്‍ഷവും കൃഷി ഇറക്കുമ്പോഴും ചെഞ്ചുവിന് നല്ല വിളവ് ലഭിക്കാറില്ല. ഇതിനു കാരണം റോഡിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ 10 ഏക്കര്‍ കൃഷി ഭൂമി. റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് ചെഞ്ചുവിന്റെ കൃഷി പാടത്തേക്കായിരുന്നു. ഇതാണ് തന്റെ വിളവ് നശിക്കാന്‍ കാരണമെന്നാണ് ചെഞ്ചു പറയുന്നത്.

ആളുകളുടെ കണ്ണ് നട്ടാതിരിക്കാന്‍ ചെഞ്ചു ഒടുവില്‍ കണ്ടുപിടിച്ചതാണ് സണ്ണി ലിയോണിന്റെ ഒരു ബിക്കിനി ഫോട്ടോ കൃഷിയിടത്തിന്റെ ഒത്ത നടുക്കായി വക്കുക.
ഫോട്ടോയില്‍ തെലുങ്കില്‍ ഇങ്ങനെ എഴുതുകയും ചെയ്തു, ഹേയ്, കരയരുതേ, എന്നോട് അസൂയയും തോന്നരുത്.

സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചതോടെ ചെഞ്ചുവിന്റെ കൃഷിടത്തില്‍ നൂറുമേനി വിളവുണ്ടായി. യാത്രക്കാരുടെ ആരുടെയും കണ്ണ് ചെഞ്ചുവിന്റെ കൃഷിയിടത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും കണ്ണ് സണ്ണിയുടെ നേര്‍ക്കായിരുന്നു.

സണ്ണി ലിയോണിന്റെ ആരാധകനൊന്നുമല്ല ഈ കര്‍ഷകന്‍. സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണിയെക്കുറിച്ച് തന്നോട് പറഞ്ഞത്. സണ്ണി ലിയോണ്‍ വളരെ പ്രശസ്തയായ നടിയായതുകൊണ്ട് ഫോട്ടോ കിട്ടാന്‍ പ്രയാസം ഉണ്ടായില്ലെന്നും ചെഞ്ചു പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
SPONSORED