ശക്തമായ കഥയുമായി കിണര്‍!ട്രെയിലര്‍ കാണാം

News Desk February 14, 2018

കുടിവെള്ളത്തെ ആസ്പദമാക്കി തയ്യാറാക്കിയ കിണര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവര്‍ നിര്‍മിച്ച് എം എ നിഷാദ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

ജയപ്രദയാണ് ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ജയപ്രദ മലയാളത്തിലേക്ക് എത്തുന്നത്. രേവതി , ജോയി മാത്യു, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

പ്രണയത്തിന്റെ നിര്‍മാതാക്കളായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറായ ഫ്രാഗ്രന്റ് നെച്ചര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED