ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ

Web Desk February 18, 2018

ഏഴ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഏഴു വര്‍ഷത്തെ കഠിന തടവും 32 ലക്ഷം പിഴയും കോടതി വിധിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ലാഹോറിലെ അതിവേഗ കോടതിയാണ് പ്രതിയായ ഇമ്രാന്‍ അലിക്ക് വധശിക്ഷ വിധിച്ചത്.

റെക്കോര്‍ഡ് വേഗത്തിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് ജീവപര്യന്തം ശിക്ഷയും 32 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരം മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച കുറ്റത്തിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും 10 ലക്ഷം പിഴയും ഒടുക്കണം.

പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിനാണ് ഏഴുവയസുകാരി സൈനബ് അന്‍സാരിയുടെ ശരീരം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെടുത്തത്. സൈനബിനെ കാണാതായി നാലു ദിവസം കഴിഞ്ഞപ്പോഴാണ് മാനഭംഗപ്പെടുത്തി കൊല ചെയ്ത നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൈനബ് അന്‍സാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു.

ജനുവരിയില്‍ തന്നെ പ്രതി ഇമ്രാന്‍ അലിയെ പിടികൂടി. കേസില്‍ 56 സാക്ഷികളെ കോടതി വിസ്തരിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ടും തെളിവായി സ്വീകരിച്ചിരുന്നു. കേസില്‍ അപ്പീല്‍ പോകാന്‍ പ്രതി ഇമ്രാന്‍ അലിക്ക് 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

Read more about:
EDITORS PICK
SPONSORED
ENTERTAINMENT