ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഫേസ്ബുക്ക് സുഹൃത്തിനെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു

Web Desk February 19, 2018

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം.

ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരും.

ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അങ്കിതയെ നിര്‍ഗുഡെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും യുവതി അത് വിസമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രകോപിതനായ ഹരിദാസ് ഷൂ ലെയ്സ് ഉപയോഗിച്ച് യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിദാസിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT