സിനിമയിൽ വന്ന കാലത്ത് ആവശ്യം പണമായിരുന്നു: അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്:തെന്നിന്ത്യൻ താര സുന്ദരി ഇല്യാന ഡിക്രൂസ് പറയുന്നു..

Pavithra Janardhanan February 20, 2018

തെന്നിന്ത്യൻ സുന്ദരി ഇല്യാന ഒരുപാട് സിനിമകളിൽ തന്റെ ഗ്ലാമറസ് റോളുകളിലൂടെ ആളുകളെ ത്രസിപ്പിച്ചിട്ടുണ്ട്. സൗന്ദര്യം വയറിലാണോ എന്ന് താരം ചോദിക്കുകയാണ്. ‘സിനിമയിലെത്തിയ കാലത്ത് എനിക്ക് ഇതെക്കുറിച്ചൊന്നും വലിയ ധാരണകളില്ലായിരുന്നു. ആദ്യ ചിത്രത്തിൽ എന്റെ വയറിൽ ഒരു ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു.

എന്തിനാണ് ഇങ്ങനെയൊരു രംഗം എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ വയർ സുന്ദരമായതുകൊണ്ടാണെന്ന് സംവിധായകൻ മറുപടി പറഞ്ഞു. പിന്നീടൊരിക്കൽ വയറിനു ചുറ്റും പൂക്കൾ വച്ച് ഷൂട്ട് ചെയ്തപ്പോൾ ആ സംവിധായകനും പറഞ്ഞത് ഇതു തന്നെ.സംവിധായകർ ഇതൊക്കെ സൗന്ദര്യത്തിന്റെ ഭാഗമായും ആളുകളെ ആകർഷിക്കുന്ന ഘടകമായുമായാണ് കാണുന്നത്.

ഗ്ലാമറസായി ഷൂട്ട് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ലെങ്കിലും ഒരുപാടാവുമ്പോൾ അത് അസഹനീയമാകും.തെന്നിന്ത്യൻ സിനിമയിൽ ഇത്തരം സീനുകൾ സാധാരണമാണെങ്കിലും ബോളിവുഡിൽ അത്രയധികം എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

സിനിമയിൽ വന്ന കാലത്ത് പണമായിരുന്നു ആവശ്യം. കിട്ടിയ എല്ലാ സിനിമകളിലും ഒന്നും നോക്കാതെ അഭിനയിച്ചു.പിന്നീട് അത്തരം റോളുകൾ വേണ്ടെന്നു വയ്ക്കാൻ തുടങ്ങി. ഇപ്പോൾ സിനിമ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് എന്റേതായ ചില മാനദണ്ഡങ്ങളുണ്ട്.’ – ഇല്യാന കൂട്ടിച്ചേർത്തു.

Read more about:
EDITORS PICK
SPONSORED
ENTERTAINMENT