പ്രിയ വാരിയർ നൈബർ ആണോ?ബാബു ആന്റണി പറയുന്നു..

Pavithra Janardhanan February 20, 2018

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലൗ’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയ പ്രിയ വാരിയര്‍ കാരണം ചില താരങ്ങളുടെ ഉറക്കവും നഷ്ടപ്പെട്ടു. നടൻ ബാബു ആന്റണിയാണ് ഫോൺകോളുകളും മെസേജുകളും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്.സംഭവത്തെക്കുറിച്ച് ബാബു ആന്റണി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ബാബു ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ : 

പൊന്കുന്നവും പൂങ്കുന്നവും പ്രിയ വാരിയരും. !!

ഒരുപാടു മെസ്സേജുകൾ വന്നു ..ബാബു ചേട്ടാ പ്രിയ വാരിയർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു , ഞാൻ ആകെ അന്തംവിട്ടു . ആരാണ് പ്രിയ വാരിയർ??. അറിയില്ല എന്ന് പറഞ്ഞാൽ എന്നെ അറിയുന്ന ആളാണെകിൽ മോശമല്ലേ എന്ന് കരുതി ഒരു തരത്തിൽ തടി തപ്പി. ഉടനെ ഗൂഗിൾ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയർ ഓൺലൈൻ സെൻസേഷൻ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊന്കുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകൾ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെ. ബാബു ആന്റണി.

Read more about:
EDITORS PICK
SPONSORED
ENTERTAINMENT