രണ്ടു ഭാര്യമാരുള്ള സ്വദേശികൾക്ക് സർപ്രൈസുമായി യുഎഇ സര്‍ക്കാര്‍

Pavithra Janardhanan March 1, 2018

യുഎഇ: രണ്ടു ഭാര്യമാരുള്ള സ്വദേശികൾക്ക് സർപ്രൈസുമായി യുഎഇ സര്‍ക്കാര്‍. അവിവാഹിത രുടെ എണ്ണം കുറയ്ക്കാനാണ് പുതിയ നീക്കവുമായി യുഎഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കു ന്നത്.

രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രണ്ട് ഭാര്യമാരുള്ളവര്‍ക്ക് ഭവനം വയ്ക്കുന്നതിനായുള്ള ആനുകൂല്യം സർക്കാരിൽ നിന്നും ലഭിക്കും. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ യു.എ.ഇ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് മന്ത്രി അബ്ദുള്ള ബെല്‍ഹൈഫ് ആണ് ഇക്കാര്യം പറഞ്ഞത്. ആദ്യ ഭാര്യക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും രണ്ടാംഭാര്യക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ജീവിത ചെലവുകൾ മൂലം രണ്ടാം ഭാര്യയെ ആദ്യഭാര്യക്ക് നല്‍കുന്ന അതേ സൗകര്യത്തില്‍ നോക്കാൻ പല പുരുഷന്മാർക്കും കഴിയാറില്ല. ഈ പ്രശ്നങ്ങള്‍ കാരണമാണ് പുരുഷന്മാര്‍ രണ്ടാംവിവാഹത്തിന് തയ്യാറാകാത്തത്. എന്നാൽ സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രണ്ടാം വിവാഹത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ഇല്ലാതാക്കാനാകും. സര്‍ക്കാര്‍ ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതിലൂടെ പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ രാജ്യത്തെ അവിവാഹിതരുടെ എണ്ണവും കുറക്കാനാകും.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED