#Watchvideo രക്ഷിതാക്കള്‍ അറിഞ്ഞിരിക്കാന്‍: കാഡ്‌ബെറിയുടെ മിനി എഗ്‌സ് കഴിച്ച് അഞ്ചുവയസുകാരി മരിച്ചു

Sruthi March 5, 2018
mini-eggs

രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ. കാഡ്‌ബെറിയുടെ മിനി എഗ്‌സ് കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് പറയുന്നത്. മിനി എഗ്‌സ് തൊണ്ടയില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. ഈസ്റ്റര്‍ ആഘോഷിക്കാനിരിക്കെയാണ് ഈ അമ്മയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായത്.

മൂന്നു വര്‍ഷമായി മകള്‍ മരിച്ചിട്ട്. ഇപ്പോഴാണ് സോഫി എന്ന യുവതി ഇക്കാര്യം അറിയിക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല ഈ ഭക്ഷണപദാര്‍ത്ഥം എന്നാണ് പറയുന്നത്. തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ യുവതി അത് വായിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയെ പുറംതിരിച്ച് നിര്‍ത്തി പുറത്ത് തട്ടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവസമയം കുട്ടിയുടെ പുറകില്‍ അടിച്ചതാണ് നില വഷളായതെന്ന് ഡോക്ടര്‍ പറയുന്നു.

cadburry-mini-eggs

തന്റെ കുഞ്ഞിന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നേരില്‍ കണ്ടെന്നും അമ്മ പറയുന്നു. കുഞ്ഞിനെ തനിക്ക് രക്ഷിക്കാനായില്ല. ഇത്തരം ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് പ്രിയമാണ്. രക്ഷിതാക്കള്‍ ഇത്തരം കൃത്രിമ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാതിരിക്കുക. ആരോഗ്യത്തിന് മാത്രമല്ല പെട്ടെന്നുള്ള അപകടത്തിനും കാരണമാകാം.

mini-eggs-danger

ഇത്തരം ഭക്ഷപദാര്‍ത്ഥങ്ങളോ മിഠായികളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ രക്ഷിതാക്കള്‍ എന്ത് ചെയ്യണമെന്ന് ഈ വീഡിയോ നോക്കി മനസ്സിലാക്കുക.

Tags: , ,
Read more about:
EDITORS PICK
SPONSORED