വിയര്‍പ്പുനാറ്റം ഇനി ഇല്ലേയില്ല:വിയര്‍പ്പില്‍ നിന്നും രക്ഷ നേടാന്‍ പലതുണ്ട് വഴികള്‍

News Desk March 7, 2018

വേനല്‍ ആയി.പുറത്ത് നല്ല ചൂടും കൂടി.ഇനി എല്ലാവരേയും അലട്ടുന്ന പ്രശ്‌നമാണ് വിയര്‍പ്പ് നാറ്റം. എന്ത് ചെയ്താലും
ഒരുപരിധി കഴിയുമ്പോള്‍ വിയര്‍പ്പു കുമിഞ്ഞ് ദുര്‍ഗന്ധം പരക്കുക തന്നെ ചെയ്യും. നല്ല ശരീര സുഗന്ധത്തിനായി ശീലമാക്കേണ്ട ചിലതുണ്ട്.

വസ്ത്രങ്ങളില്‍ ശ്രദ്ധ വേണം

സിന്തറ്റിക് ഫാബ്രിക്കുകള്‍ തിരഞ്ഞെടുക്കുന്നതിനു പകരം കോട്ടണോ ലിനനോ തിരഞ്ഞെടുക്കാം. കാരണം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ത്വക്കിന് ശ്വസിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നവയാണ്. ദുര്‍ഗന്ധമില്ലാതിരിക്കാന്‍ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്‌സുകളും ധരിക്കാനും ശ്രദ്ധിക്കണം.

തേന്‍ പരത്തും സുഗന്ധം

ശരീരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതില്‍ തേനിനും കാര്യമായ പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളികഴിഞ്ഞതിനു ശേഷം ശരീരത്തില്‍ ഒഴിക്കാം.

വിയര്‍പ്പിനെ ചെറുക്കും നാരങ്ങ

പ്രകൃതിദത്തമായ വഴിയിലൂടെ എങ്ങനെ ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഉത്തരമാണ് നാരങ്ങ. നാരങ്ങ വിയര്‍പ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം കക്ഷത്തിലുള്ള ഇരുണ്ടനിറം നീക്കം ചെയ്യുകയും ചെയ്യും. ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇരുകയ്യിടുക്കിലും ഉരയ്ക്കുക. തുടക്കത്തില്‍ ഒരു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ക്രമേണ അതു നല്ല ഫലം ചെയ്യും. ത്വക്കിനു പ്രശ്‌നമുള്ളവരോ മുറിവുള്ളവരോ ഈ രീതി തുടരരുത്.

ആര്യവേപ്പു ചില്ലറയല്ല

ആന്റിബാക്റ്റീരിയല്‍ ഘടകങ്ങളാല്‍ സമൃദ്ധമായ ആര്യവേപ്പും ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഉത്തമമാണ്. ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേര്‍ക്കുക. ഇതിലേക്ക് ഒരു ടവല്‍ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം.

ശരീര ശുചിത്വം നിര്‍ബന്ധം

ശരീര ദുര്‍ഗന്ധം നന്നായുള്ളവര്‍ നിര്‍ബന്ധമായും ശരീരം വൃത്തിയായി സൂക്ഷിക്കണം, സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകള്‍ നന്നായി വൃത്തിയാക്കണം. ആന്റിബാക്റ്റീരിയല്‍ സോപ്പോ ഡിയോഡറന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാന്‍.

 

Tags:
Read more about:
EDITORS PICK
SPONSORED
ENTERTAINMENT