#Watchvideo അമ്മയെ ആക്രമിക്കുന്ന ആറുവയസുകാരിയായ മകള്‍: ഭയാനകമായ ജീവിതം, ഒടുവില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി, പിന്നീട് സംഭവിച്ചത്

Sruthi March 8, 2018
demi

ഒരമ്മയ്ക്ക് ഇത്രമാത്രം അടി സ്വന്തം മകളില്‍നിന്ന് ലഭിച്ചു കാണില്ല. അമ്മയോട് എന്നും വഴക്കിടാന്‍ ആഗ്രഹിക്കുന്ന മകളുടെ കാര്യമാണിത്. എപ്പോഴും ഈ ആറുവയസുകാരിക്ക് അമ്മയോട് ദേഷ്യമാണ്. അക്രമ സ്വഭാവമുള്ള മകള്‍ക്കൊപ്പം ജീവിക്കാന്‍ തന്നെ ഈ 29 കാരിയായ യുവതി ഭയക്കുന്നു.

ലിസ എന്ന യുവതി താമസിക്കുന്നത് അവരുടെ രക്ഷിതാക്കളുടെ കൂടെയാണ്. ലിസയുടെ അമ്മയായ ഷാരോണ്‍(57) ആണ് ഇവര്‍ക്കൊപ്പമുള്ളത്. ഡെമി എന്ന അഞ്ചുവയസുകാരി മറ്റുള്ളവരെയൊന്നും ഉപദ്രവിക്കില്ല. അമ്മയോടാണ് അവള്‍ക്ക് ദേഷ്യമെന്ന് മുത്തശ്ശിയായ ഷാരോണ്‍ പറയുന്നു. ഇവള്‍ അമ്മയെ അടിക്കും, മാന്തും, നുള്ളും, മുടി പിടിച്ച് വലിക്കും, കൈയ്യില്‍ കിട്ടുന്നതൊക്കെ വെച്ച് അടിക്കും.

demi-and-lisa

അക്രമം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇവര്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. അവള്‍ക്ക് ദേഷ്യം വരുന്നത് എപ്പോഴൊക്കെയാണെന്ന് പറയാന്‍ സാധിക്കില്ല. ചെറിയ കാരണങ്ങള്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. സംഭത്തിന്റെ ഗൗരവം മനസ്സിലായ കുട്ടികളുടെ സൈക്കോളജിസ്റ്റ് ലവര്‍നെ ഇവരുടെ വീട് പല തവണ സന്ദര്‍ശിച്ചു. കുട്ടിയുടെ പെരുമാറ്റം നിരീക്ഷിച്ചു.

mother-and-daughter

ഡെമി തന്നോട് സ്‌നേഹം കാണിക്കാറുണ്ടെന്ന് ലിസ പറയുന്നു. അവള്‍ തന്നെ കെട്ടിപിടിക്കും, ഉമ്മ വയ്ക്കും. എന്നാല്‍, സെക്കന്റ് കൊണ്ട് ഡെമിയുടെ സ്വഭാവം മാറും. ഡെമി പിന്നെ മുടി പിടിച്ച് വലിക്കും, അടിക്കും, ചവിട്ടും, നുള്ളു, മുറിയില്‍ നിന്ന് വലിച്ചിഴയ്ക്കും. പ്രത്യേക ശക്തി അവള്‍ക്ക് അപ്പോള്‍ വരുമെന്നാണ് പറയുന്നത്. മുത്തശ്ശി ഇടപ്പെടുമ്പോഴാണ് വഴക്ക് തീരുന്നത്. ഇവര്‍ ചീത്തക്കുട്ടിയായ ഡെമി എന്നാണ് വിളിക്കുന്നത്.

grandmother

അമ്മയെ ഞാന്‍ കൊല്ലും എന്നുവരെ ഡെമി പറയുന്നു. ഡെമി ജനിച്ചപ്പോള്‍ അവളെ വേണ്ട രീതിയില്‍ ലിസ നോക്കിയിരുന്നില്ല. അതുകൊണ്ടാണോ ഇങ്ങനെ എന്നൊരു തോന്നല്‍ ലിസയ്ക്കുണ്ടായിരുന്നു. ഡെമിയുടെ യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കിയ സൈക്കോളജിസ്റ്റ് പല വഴികളും ഇവര്‍ക്ക് പറഞ്ഞുകൊടുത്തു. ഏതൊക്കെ രീതിയില്‍ ഇടപെടണം, എന്തൊക്കെ സംസാരിക്കണം എന്നുള്ളത്.

ലവര്‍നെ ആറാഴ്ച കൊണ്ട് ഡെമിയുടെ സ്വഭാവം മാറ്റിയെടുത്തു. അവളുടെ ദേഷ്യം കുറഞ്ഞു, അക്രമസ്വഭാവം മാറിയെന്നാണ് പറയുന്നത്. ഇത്തരമൊരു മാറ്റത്തിന് ലിസയും ഷാരോണും സൈക്കോളജിസ്റ്റിനോട് നന്ദിയും പറഞ്ഞു.

Tags: ,
Read more about:
EDITORS PICK
SPONSORED