സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് പ്രേമികള്‍ അറിഞ്ഞിരിക്കാന്‍: ഇത് കഴിക്കരുത്, ആയിരക്കണക്കിന് സ്‌നിക്കേഴ്‌സ് കൂട്ടത്തോടെ കത്തിച്ചു

Sruthi March 9, 2018
snickers-choco

ചോക്ലേറ്റ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ചോക്ലേറ്റിലൊന്നാണ് സ്‌നിക്കേഴ്‌സ്. കുട്ടികള്‍ക്ക് ഏറെ പ്രിയമാണ് ഈ ചോക്ലേറ്റിനോട്. എന്നാല്‍ ഇനിയെങ്കിലും ഈ സത്യം അറിഞ്ഞിരിക്കണം, നിങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണെന്ന്. സ്‌നിക്കേഴ്‌സ് പ്രേമികള്‍ ഈ ചോക്ലേറ്റ് ഇനിയെങ്കിലും കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് സ്‌നിക്കേഴ്‌സാണ് വിപണിയില്‍ ഇന്ന് സുലഭമാകുന്നത്.

snickers

50 ടണ്‍ ഡ്യൂപ്ലിക്കേറ്റ് സ്‌നിക്കേഴ്‌സാണ് കൂട്ടത്തോടെ കത്തിച്ചുകളഞ്ഞത്. ഫിലിപ്പീന്‍സില്‍ നിന്നുള്ളൊരു വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ ചോക്ലേറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് ചോക്ലേറ്റുകള്‍ ഇങ്ങനെ കത്തിയമര്‍ന്നത്.

chocolate

കുട്ടികള്‍ക്ക് ഇത് വാങ്ങിച്ചുകൊടുക്കുന്ന രക്ഷിതാക്കള്‍ അറിയുക. ഇത് ഡ്യൂപ്ലിക്കേറ്റാണോ എന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ സാധിക്കില്ല. ഇതിനുള്ളിലെ അണുബാധ ആരോഗ്യത്തെ നശിപ്പിക്കും. യുകെ, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് ഡ്യൂപ്ലിക്കേറ്റ് സ്‌നിക്കേഴ്‌സ് കണ്ടെത്തിയത്.

chocolate-snickers

Read more about:
EDITORS PICK
SPONSORED
ENTERTAINMENT