സ്തന വലിപ്പം പൊല്ലാപ്പായി: കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ ഭയന്ന അമ്മ, ഒടുവില്‍ ചെയ്തത്

Sruthi March 9, 2018
mother

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ 26കാരിയായ റാഷേല്‍ റയാന് തന്റെ സ്തന വലിപ്പം മനോവിഷമത്തിലാക്കി. 38 എച്ച്എച്ച് വലിപ്പമാണ് ഈ യുവതിയുടെ സ്തന വലിപ്പം. തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും അവര്‍ പ്രയാസപ്പെട്ടു. വലിപ്പം കാരണം കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചുപോകുമോയെന്ന ഭയം റാഷേലിനുണ്ടായിരുന്നു.

mother-breast

സൗത്ത് വെയ്ല്‍സിലെ കാര്‍മാര്‍തെന്‍ സ്വദേശിയാണ് റാഷേല്‍. സ്തനവലിപ്പം കാരണം പുറംവേദനയും മറ്റ് പല പ്രശ്‌നങ്ങളും തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് റാഷേല്‍ പറയുന്നു. സ്തന വലിപ്പം മൂലം കുട്ടികളുടെ കാര്യത്തില്‍ ഒരു ഉത്സാഹവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.

rachel-ryan

ആറ് വയസുകാരിയായ ലൈലയുടെയും അഞ്ച് വയസുകാരിയായ ഒല്ലിയുടെയും അമ്മയാണ് റാഷേല്‍. ഒരുപാട് വര്‍ഷത്തെ ബുദ്ധിമുട്ടിനൊടുവില്‍ റാഷേല്‍ സ്തന വലിപ്പം കുറയ്ക്കാന്‍ സര്‍ജറിക്ക് വിധേയയാവുകയാണ്. ഇതിനായി 6000 പൗണ്ടാണ് റാഷേലിന്റെ രക്ഷിതാക്കള്‍ നല്‍കിയത്. തിങ്കളാഴ്ചയാണ് സര്‍ജറി.

rachel

വലിപ്പമുള്ള സ്തനം പൊതുവിടങ്ങളില്‍ തനിക്ക് ആത്മവിശ്വാസം കുറച്ചിരുന്നുവെന്നു റാഷേല്‍ പറയുന്നു. മുലപ്പാല്‍ വളരെ വേഗത്തിലാണ് വന്നിരുന്നത്. ഇത് കുട്ടികളെയും ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് റാഷേല്‍ പറയുന്നു.

Read more about:
EDITORS PICK
SPONSORED