തുറിച്ചുനോക്കിക്കോളൂ…പ്രസവശേഷമുള്ള വയറും ഇരട്ടക്കുട്ടികളെയും തുറന്നുകാട്ടി 19കാരി: അര്‍ദ്ധനഗ്നമായ ചിത്രം വൈറലാകുന്നു

Sruthi March 13, 2018
woman

ഗര്‍ഭാവസ്ഥയില്‍ നഗ്നത കാട്ടിയുള്ള അമ്മമാരുടെ ഫോട്ടോകള്‍ നിരവധി പുറത്തുവന്നതാണ്. ഇപ്പോഴിതാ ഒരമ്മ തന്റെ ഇരട്ടക്കുട്ടികളെയും ചേര്‍ത്തുവെച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നു. എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെയൊരു പോസ്റ്റ് ചെയ്തത്.

പ്രസവശേഷം തന്റെ വയറിന് മുറിവും ട്രെച്ച് മാര്‍ക്കുകളും വന്നു. എന്നാല്‍, അതില്‍ ഒട്ടും നാണിക്കുന്നില്ലെന്നും ഈ അമ്മ പറയുന്നു.

mother

കഴിഞ്ഞ നവംബറിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. പ്രസവശേഷം ശരീരത്തുണ്ടാകുന്ന മാറ്റങ്ങള്‍ പല അമ്മമാരെയും തളര്‍ത്താറുണ്ട്. എന്നാല്‍, അവര്‍ക്കെല്ലാം പ്രചോദനം നല്‍കുകയാണ് യുവതി.

twins

നിരവധി പേരാണ് എമിലിക്ക് അഭിനന്ദമര്‍പ്പിച്ച് രംഗത്തെത്തിയത്. തന്റെ പ്രസവകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും എമിലി വിവരിക്കുന്നുണ്ട്. നാല് മാസം പിന്നിടുമ്പോള്‍ ഇപ്പോള്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും എമിലി പറയുന്നു.

Tags: , ,
Read more about:
EDITORS PICK
SPONSORED