ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു

Pavithra Janardhanan March 13, 2018

ചാലക്കുടി : തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപകമായി  കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്. 

നൂറുകണക്കിന് വൻമരങ്ങളടക്കം സ്വാഭാവിക വനം  ഇതിനകം കത്തിയമര്‍ന്നതായാണ് വിവരം.മൂന്ന് സംഘങ്ങൾ ആയാണ് തീ അണയ്ക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നത്. സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത ഇടമാണിത്.അതിനാല്‍ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണം. വനം വകുപ്പി ന്റെ നേതൃത്വത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK
SPONSORED