പതിവ് പരിശീലനത്തിനായി കടുവയുടെ കൂട്ടില്‍ കയറിയ പരിചാരകനെ കടുവ കൊന്ന് തിന്നു:ഭീകര ദൃശ്യങ്ങള്‍ പുറത്ത്

News Desk March 13, 2018

ചൈനയിലെ ഫുഷൗ നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്. കടുവയുടെ പരിശീലകനായ വൂ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് വൂ ആണ് ഇതിനെ പരിശീലിപ്പിച്ചിരുന്നത്. പതിവു പരിശീലനത്തിനായി ഇരുമ്പു കൂടിനുള്ളില്‍ കയറിയപ്പോഴായിരുന്നു ആക്രമണം.

കടുവ പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഒരുപാട് കാലമായി ഈ കടുവയുടെ പരിശീലകനായിരുന്നു വൂ. മനുഷ്യരുമായി നല്ല ഇണക്കുമുള്ള കടുവയായിരുന്നു ഇത്. എന്നാല്‍ കടുവ പെട്ടെന്നു പ്രകോപിതനാകാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല.

വൂവിനെ ആക്രമിക്കുകയും ജീവനോടെ കടിച്ചു തിന്നുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു കടുവയെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.ഏറെ പണിപ്പെട്ട ശേഷമാണ് കടുവയെ മൃതദേഹത്തിനു സമീപത്തു നിന്നും മാറ്റാനായത്. ജീവനക്കാരന്റെ മരണത്തെ തുടര്‍ന്ന് കിഴക്കന്‍ ചൈനയിലെ ലിന്‍ഹുയി പ്രവിശ്യയില്‍ നടത്താനിരുന്ന പ്രദര്‍ശനം ഉപേക്ഷിച്ചതായും മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT