ഞാൻ സിനിമ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നോക്കുന്നത് ഈ കാര്യങ്ങൾ: റിമ കല്ലിങ്കൽ പറയുന്നു

Pavithra Janardhanan March 13, 2018

താന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് റിമ. ‘ഗെയിം ചെയ്ഞ്ചറായിരിക്കണം കഥാപാത്രം. ഓരോ കഥാപാത്രത്തിലൂടേയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ കഴിയണം. അവര്‍ സിനിമയില്‍ മുഴുകിയിരിക്കണം.ഇതൊക്കെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള റിമയുടെ മാനദണ്ഡങ്ങൾ.ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.

ഓരോ സീനിനോടും പ്രതികരിക്കുകയും അവരുടെ വികാരത്തെ സ്പര്‍ശിക്കുകയും ചെയ്യണം. തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. എല്ലാ തരത്തിലുള്ള വികാരങ്ങളേയും കഥാപാത്രങ്ങളേയും സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട്.’ റിമ പറഞ്ഞു.

കലാകാരിയെന്ന നിലയില്‍ കഥാപാത്രമായി മാറുന്ന പ്രക്രിയ താന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും ആളുകളെ സ്പര്‍ശിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റിമ പറയുന്നു.  ‘സ്ഥിരം നാല് പാട്ട്, നാല് സീന്‍ റോളുകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്‌റ്റോറിയായിരിക്കണം വലുത്. കോമഡി റേളുകള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്.

പക്ഷെ എല്ലാവരും അത് ആ രീതിയില്‍ എടുത്തില്ല.’ താരം വ്യക്തമാക്കുന്നു.എന്നാല്‍ പതിയെ താന്‍ സ്റ്റീരിയോടെപ്പായി മാറിയെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അടുത്ത ചിത്രമായ ആഭാസത്തിലൂടെ അതാണ് ചെയ്യുന്നതുമെന്നും റിമ കൂട്ടിച്ചേര്‍ത്തു. ആഭാസത്തില്‍ 30 കഥാപാത്രങ്ങളുണ്ടെന്നും അവര്‍ക്കെല്ലാം സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘര്‍ഷങ്ങളേയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റിമ പറയുന്നു.

Read more about:
EDITORS PICK
SPONSORED
ENTERTAINMENT