സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍

Web Desk May 16, 2018

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍. നിലവില്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. മികച്ച ഫീച്ചേഴ്‌സുമായാണ് ഹോണര്‍ 10 ന്റെ വരവ്.

6 ജി.ബിയാണ് റാം ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മുന്നിലും പിന്നിലും ഇരട്ട ക്യാമറയും 19:9 ഫുള്‍വ്യു ഡിസ്പ്ലേയുമുള്ള ഫോണില്‍ ഐ.ഫോണിന് സമാനമായ നൊച്ച് പരീക്ഷിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. സെല്‍ഫിക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഫോണില്‍ 24 മെഗാ പിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ.ഐ 2.0 യാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഇത് ഫേസ് റെകഗ്‌നിഷനും ഫോട്ടോയിലെ മിനുക്ക് പണികളും കൂടുതല്‍ വൃത്തിയായി ചെയ്യാന്‍ സഹായിക്കും. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഹോണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്രേഡിയന്റ് കളര്‍ ടോണിലുള്ള ഫോണിന്‍ പിങ്ക്, ഗോള്‍ഡ്, ട്വിലൈറ്റ് വേരിയന്റുകളുണ്ട്.

ഇന്ത്യയില്‍ 32,999 രൂപയാണ് 128 ജി.ബി സ്റ്റോറേജ് പതിപ്പിന് വില. 64 ജി.ബി സ്റ്റോറേജ് പതിപ്പ് ഉണ്ടെങ്കിലും ഇന്ത്യന്‍ വിപണികളില്‍ ലഭ്യമല്ല.

Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT